മുംബൈ (www.evisionnews.in): അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ മൂന്നരക്കിലോ സ്വര്‍ണവുമായി യുവതി മുംബൈയില്‍ പിടിയില്‍. കാസര്‍കോട് സ്വദേശിനി ഫാത്തിമത്ത് റുബീനയെ (39)യാണ് കസ്റ്റംസിന്റെ എയര്‍ ഇന്ത്യാ യൂണിറ്റ് അറസ്റ്റ് ചെയ്തത്.
ദുബൈയില്‍ നി്ന്നുള്ള ജെറ്റ് എയര്‍വേസിന്റെ ഫ്‌ളൈറ്റില്‍ മുംബൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ റുബീനയുടെ പക്കല്‍നിന്ന് 83 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണ ബാറുകളായി പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു.
തുടര്‍ച്ചയായി വിമാന യാത്ര ചെയ്യുന്ന ഇവര്‍ മാസങ്ങളായി ഇന്റലിജന്‍സ് യൂണിറ്റിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. ദുബൈയിലുള്ള സ്വര്‍ണക്കടത്തു സംഘത്തിന് വേണ്ടി പ്രതിഫലം വാങ്ങിയാണ് കള്ളക്കടത്തു നടത്തുന്നതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. ഒന്നരലക്ഷത്തിന്റെ ബോണ്ടിന്‍ മേല്‍ ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. സ്വര്‍ണക്കടത്തിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords; Kasaragod-news-customs-mumbai-air-

Post a Comment
0 Comments