കാസർകോട് :(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുളള 108 ഭവനനിര്‍മ്മാണത്തിന്റെ ശിലാസ്ഥാപനം ഈ മാസം 21ന് രാവിലെ എട്ട് മണിക്ക് കാഞ്ഞങ്ങാട് സൂര്യാ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഗ്രാമവികസന- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി കെ.സി ജോസഫ് , എക്‌സൈസ് വകുപ്പ് മന്ത്രി കെ. ബാബു എന്നിവര്‍ പ്രൊജക്ട് സമര്‍പ്പിക്കും. ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാര്‍ പ്രൊജക്ട് അവതരിപ്പിക്കും. പി. കരുണാകരന്‍ എംപി, ജില്ലയിലെ എംഎല്‍എ മാര്‍, മറ്റുജനപ്രതിനിധികള്‍ രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. കേരള സര്‍ക്കാരുമായി സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്. വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് ,കേരള സായിപ്രസാദം പദ്ധതിയിലുള്‍പ്പെടുത്തിയാണ് വീടുകള്‍ നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമി പതിച്ച് നല്‍കും. ഇതില്‍ ട്രസ്റ്റ് 500 ചതുരശ്ര അടിയുളള വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. പുല്ലൂര്‍- പെരിയ, കിനാനൂര്‍- കരിന്തളം, എണ്‍മകജെ പഞ്ചായത്തുകളിലായാണ് ഇതിനായി സ്ഥലം അനുവദിച്ചത്. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറുമായി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് വ്യക്തികളുടെയും സന്നദ്ധസംഘടനകളുടെയും സര്‍ക്കാറിന്റെയും സഹകരണത്തോടെ വീട് നിര്‍മ്മിച്ച് നല്‍കുന്ന സാഫല്യം ഭവന പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടമായാണ് സായിപ്രസാദം പദ്ധതിയിലുള്‍പ്പെടുത്തി 108 വീടുകള്‍ നിര്‍മ്മിക്കുന്നത്.
keywords :endosulfan-house-oomen-chandy
keywords :endosulfan-house-oomen-chandy
Post a Comment
0 Comments