Type Here to Get Search Results !

Bottom Ad

കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു

evisionnews

കാറഡുക്ക:(www.evisionnews.in)കാറഡുക്ക ഗ്രാമപഞ്ചായത്തിലെ കളളാം കുഡ്‌ലു കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുജാത ആര്‍ തന്ത്രി നിര്‍വ്വഹിച്ചു. വാര്‍ഡ് അംഗം ബിന്ദു അധ്യക്ഷത വഹിച്ചു. ടാങ്കും കുഴല്‍കിണറും നിര്‍മ്മിക്കാന്‍ സ്ഥലം വിട്ടു നല്‍കിയ പ്രദേശത്തെ യശോദാമ്മ, മുഹമ്മദ് ആദൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രമീള സി നായിക്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ജനനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രത്‌നാകര എന്നിവര്‍ സംസാരിച്ചു. ഗോപാലകൃഷ്ണ മുണ്ടോള്‍മൂല സ്വാഗതവും രാധാകൃഷ്ണ കേദില്ലായ നന്ദിയും പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ 17 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂര്‍ത്തീകരിച്ചത്. ഇതിനായി കുഴല്‍കിണര്‍, ടാങ്ക് തുടങ്ങിയവ നിര്‍മ്മിച്ചിരുന്നു. 29 കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

keywords :water-inauguration-karadukka-panchayath

Post a Comment

0 Comments

Top Post Ad

Below Post Ad