കൊച്ചി: (www.evisionnews.in)പഞ്ചായത്ത് വിഭജനം സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ഡിവിഷന്‍ ബൈഞ്ചിന്റെ വിധി സര്‍ക്കാറിന് വന്‍ തിരിച്ചടിയായി. സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യാന്‍ മുസ്ലിംലീഗ് മന്ത്രിമാരുടെ യോഗം ഉടന്‍ ചേരും. യോഗാനന്തരം ലീഗ് മന്ത്രിമാര്‍ മുഖ്യമന്ത്രിയെ കാണും.അതേസമയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കും.
അതിനിടെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ. പി. എ മജീദ് പരസ്യമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സി. പി. എമ്മുകാരനാണെന്നും അദ്ദേഹം പത്തനംതിട്ട ജില്ലയിലെ ഏഴാംകുളം വാര്‍ഡില്‍ സി. പി. എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതായും മജീദ് വെളിപ്പെടുത്തി. അദ്ദേഹത്തില്‍നിന്ന ഇത്തരം ഒരു നടപടി മാത്രമേ ലീഗ് പ്രതീക്ഷിക്കുന്നുള്ളൂ എന്നും മജീദ് പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞത് വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വിധി പഠിച്ച ശേഷം എന്തെങ്കിലും പറയാമെന്നാമെന്നാമെന്നാണ്. തുടര്‍ നടപടികള്‍ ഉടന്‍ ആലോചിക്കുമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
പുതിയ പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോയാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ വൈകുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചത്.
സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ നല്‍കേണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പു കമ്മീഷന്റെ ആവശ്യം. ഈ ആവശ്യത്തിന് അനുകൂലമായാണ് ഇപ്പോള്‍ ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പിന് എല്ലാ സഹായവും ചെയ്യണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ഇതോടെ തീരുമാമെടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്.
യു.ഡി.എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ലീം ലീഗ് പഞ്ചായത്ത് വിഭജനവുമായി മുന്നോട്ടുപോകണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്

keywords: election-kerala-local-body-kpa-majeed-commissioner

Post a Comment
0 Comments