Type Here to Get Search Results !

Bottom Ad

ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനവുമായി ടാലന്റ് പരീക്ഷ


കാസര്‍കോട് :(www.evisionnews.in)ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസവും കരിയര്‍ വികസനവും ലക്ഷ്യമാക്കി കേന്ദ്ര മാനവവിഭവ ശേഷി വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ ബിരുദധാരികള്‍ക്കും ബിരുദവിദ്യാര്‍ത്ഥികള്‍ക്കുമായി ടാലന്റ് പരീക്ഷ നടത്തുന്നു. വിവിധ സ്‌കോളര്‍ഷിപ്പുകള്‍, ഉന്നത വിദ്യാഭ്യാസ അവസരങ്ങള്‍ എന്നിവ സംബന്ധിച്ച് യഥാസമയം വിവരങ്ങള്‍ നല്‍കുന്നതിനും പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്നതിനുമാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന പത്ത് പേര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുളള പരിശീലനത്തിനുളള മുഴുവന്‍ തുകയും നല്‍കും. കൂടാതെ 100 പേര്‍ക്ക് 10000 രൂപയുടെ സാമ്പത്തിക സഹായവും ഗ്ലോബല്‍ യൂത്ത് ആന്റ് അഡോളസെന്റ് ഡെവലപ്‌മെന്റ് സെന്റര്‍ നല്‍കും. ടാലന്റ് പരീക്ഷ നടത്തിയാണ് ഉന്നത വിദ്യാഭ്യാസവും കരിയര്‍ വികസനവും ലക്ഷ്യമിടുന്ന ബിരുദധാരികളെയും സിവില്‍ സര്‍വീസ് പരിശീലനത്തിനു താത്പര്യമുളളവരെയും കണ്ടെത്തുന്നത്. ടാലന്റ് പരീക്ഷയ്ക്ക് ഫീസ് നല്‍കേണ്ടതില്ല. സെപ്തംബര്‍ അവസാന വാരമാണ് പരീക്ഷ. താത്പര്യമുളളവര്‍ വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം സ്വന്തം മേല്‍വിലാസം എഴുതിയ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം ജില്ലാ യൂത്ത് കോ- ഓര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, വഞ്ചിയൂര്‍ പി.ഒ , തിരുവനന്തപുരം 695035 എന്ന വിലാസത്തില്‍ സെപ്തംബര്‍ 10നകം അയക്കണം.

Post a Comment

0 Comments

Top Post Ad

Below Post Ad