Type Here to Get Search Results !

Bottom Ad

ബീച്ച്‌റോഡ്: ബി. ജെ. പിയും ഐ. എന്‍ എല്ലും പ്രക്ഷോഭത്തിന്


കാസര്‍കോട്: (www.evisionnewsin) രണ്ടേക്കാല്‍ കോടി രൂപ ചെലവിട്ട് നവീകരണം നടത്തിയ നെല്ലിക്കുന്ന് ബീച്ച് റോഡ് ഒരൊറ്റ മാസം കൊണ്ട് തകര്‍ന്ന് തരിപ്പണമായതിനെതിരെ പ്രതിഷേധങ്ങള്‍ മുളപൊട്ടുന്നു. റോഡ് തകര്‍ന്നതിന് ഉത്തരവാദികള്‍ പൊതുമരാമത്ത് വകുപ്പും കരാറുകാരനും മുസ്ലിംലീഗുകാരും ചേര്‍ന്നുള്ള ത്രികോണ അവിശുദ്ധസഖ്യമാണെന്ന കുറ്റപ്പെടുത്തലുമായി ബി. ജെ. പി. നേതാവും നഗരസഭയിലെ പ്രതിപക്ഷാനേതാവുമായ പി. രമേശ് രംഗത്തുവന്നു. 
റോഡിന്റെ നവീകരണ പ്രവൃത്തി നടക്കുമ്പോള്‍ തന്നെ ഇതിലുള്ള കൃത്രിമത്തെകുറിച്ച് അധികാരികളെ ബോധ്യപ്പെടുത്തിയിരുന്നു. ബി. എം. എസ് തൊഴിലാളികളെ അണിനിരത്തി ഞങ്ങള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു. അപ്പോഴൊക്കെ സ്ഥലം എം. എല്‍. എയും ഉദ്യോഗസ്ഥരും ഇതവഗണിച്ചു. 

ഇ-വിഷന്‍ ന്യൂസ് ഇപ്പോള്‍ ഇതിന്റെ ഉള്ളറ രഹസ്യങ്ങള്‍ പുറത്ത് കൊണ്ടുവന്നത് നന്നായി. ഇതുയര്‍ത്തിപ്പിടിച്ച് ഞങ്ങള്‍ ഉടന്‍ ശക്തമായ പ്രതിഷേധം ചെയ്യുമെന്നും പി. രമേശ് അറിയിച്ചു. 

നവീകരിച്ചതിനുപിന്നാലെ ബീച്ചുറോഡ് തകര്‍ന്നത് സംബന്ധിച്ച് ഇ-വിഷന്‍ പുറത്തുകൊണ്ടുവന്ന വാര്‍ത്ത അവസരോചിതമായി എന്ന് ഐ. എന്‍. എല്‍ നേതാവ് അസീസ് കടപ്പുറം പ്രസ്താവിച്ചു. ഇക്കാര്യത്തില്‍ സ്ഥലം എം. എല്‍. എക്കും പൊതുമരാമത്ത് വകുപ്പിനും കരാറുകാരനും തുല്യ ഉത്തരവാദിത്യമുണ്ട്. എം. എല്‍. എയുടെ വീട്ടിലേക്കുള്ള റോഡാണിത്. പ്രവൃത്തി ഏറ്റെടുത്ത് മറ്റൊരു എം. എല്‍. എയുടെ മകനും. ഇതില്‍നിന്ന് തന്നെ സംഗതികള്‍ പകല്‍വെളിച്ചംപോലെ വ്യക്തമാണെന്നും അസീസ് കടപ്പുറം പറഞ്ഞു. റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് ബീച്ച്‌റോഡില്‍ ബീച്ച് ഐ. എന്‍. എല്‍ പ്രതിഷേധം ഉയര്‍ത്തുമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

keywords:beach-inl-asees-kadappuram-road-nellikkun-son-of-mla

Post a Comment

0 Comments

Top Post Ad

Below Post Ad