Type Here to Get Search Results !

Bottom Ad

ഡല്‍ഹി മെട്രോയില്‍ കുടിച്ച് പാമ്പായ പോലീസുകാരന്‍ മലയാളി


ന്യൂഡല്‍ഹി: (www.evisionnews.in) ഡല്‍ഹി മെട്രോയില്‍ കുടിച്ചു പാമ്പായി യാത്ര ചെയ്ത പോലീസുകാരന്‍ മലയാളിയാണെന്ന് തിരിച്ചറിഞ്ഞു. ഡല്‍ഹി പോലീസിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ പി.കെ സലീമാണു മെട്രോയില്‍ അടിച്ചു പൂസായി വീണത്. സലീമിനെ സസ്‌പെന്‍ഡ് ചെയ്തുവെന്നു ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി അറിയിച്ചു. 

ഡല്‍ഹി മെട്രോയില്‍ പോലീസുകാരന്‍ മദ്യപിച്ചു കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സംഭവം വിവാദമായതോടെയാണു ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളിനെതിരേ നടപടിയെടുത്തത്. 

അമിതമായി മദ്യപിച്ചതിനെ തുടര്‍ന്നു കാലുകള്‍ നിലത്ത് ഉറയ്ക്കാത്ത പോലീസുകാരന്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതും വീഴുന്നതും ഇദ്ദേഹത്തെ സഹയാത്രികര്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുന്നതുമായിരുന്നു പ്രചരിച്ച ദൃശ്യങ്ങള്‍.

keywords: delhi-metro-police-drink-malayali
Tags

Post a Comment

0 Comments

Top Post Ad

Below Post Ad