Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ സീറ്റ് തരപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ രണ്ടു പേര്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): മെഡിക്കല്‍ സീറ്റ് തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പാലക്കാട് ചിറ്റൂരിലെ പ്രദീപ് കുമാറിന്റെ പരാതിയില്‍ മാലക്കല്‍ വാണിയംപറമ്പില്‍ സ്വദേശി സിബിന്‍ തോമസ്(25), വെള്ളരിക്കുണ്ട് പരപ്പയിലെ വി.സി ഷൈജു എന്നിവര്‍ക്കെതിരെയാണ് കേസ്. 

മകന് മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രതീപ് കുമാറിന്റെ കയ്യില്‍ നിന്നും 20 ലക്ഷം രൂപയും ചെക്ക് ലീഫുകള്‍ വാങ്ങുകയും പിന്നീട് സീറ്റ് ല്‍കാതെ വഞ്ചിക്കുകയുമായിരുന്നു. മെയ് 10നാണ് ഒരു ലോഡ്ജില്‍ വെച്ച് 50,000 രൂപയും ചെക്ക് ലീഫുകളും നല്‍കിയത്. ബാക്കി പണം നല്‍കുമ്പോള്‍ ചെക്ക് ലീഫുകള്‍ തിരിച്ചുനല്‍കാമെന്നാണ് ഇവര്‍ പ്രതീപ് കുമാറിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ബാക്കി പണം നല്‍കിയിട്ടും ചെക്ക് ലീഫും മെഡിക്കല്‍ സീറ്റും ലഭിക്കാതെ വന്നപ്പോള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോളിടെക്‌നിക്കില്‍ ഡെപ്യൂട്ടി റീജ്യണല്‍ മാനേജറാണ് പ്രദീപ് കുമാര്‍.

Keywords: Kasaragod-news-panam-thattippi-news-town-police-case-regstd

Post a Comment

0 Comments

Top Post Ad

Below Post Ad