ബംഗളൂരു: (www.evisionnews.in) കോര്‍പ്പറേഷന്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി. ജെ. പിക്ക് അത്യൂജ്വല വിജയം. തിരഞ്ഞെടുപ്പ് നടന്ന 197 സീറ്റുകളില്‍ 101ലും താമര വിരിഞ്ഞു. കോണ്‍ഗ്രസിന് 75ലും ജെ. ഡി. എസിന് 14 സീറ്റിലും ഒതുങ്ങേണ്ടിവന്നു. 13സീറ്റില്‍ സ്വതന്ത്രരും പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും വിജയിച്ചു.
2013ലെ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണ്ണാടക കോണ്‍ഗ്രസ് നേതൃത്വം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണിത്. കര്‍ണ്ണാടക ഗ്രാമങ്ങളിലെ കടക്കെണിയിലായ കര്‍ഷകരുടെ ഒറ്റക്കും കൂട്ടായുമുള്ള ആത്മഹത്യയുടെ പേര് പറഞ്ഞ് സംസ്ഥാന ഭരണനേതൃത്വം കേന്ദ്രം ഭരിക്കുന്ന ബി. ജെ. പിക്കെതിരെ വന്‍ പ്രചാരണം സംഘടിപ്പിക്കുന്നതിനിടയില്‍ സംസ്ഥാനത്തിന് തലസ്ഥാന നഗരിയിലെ ഭരണം ബി. ജെ. പി. പിടിച്ചെടുത്തത് കോണ്‍ഗ്രസ് നേതൃത്വത്തെ ഒന്നടങ്കം അന്ധാളിപ്പിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി തന്റെ അടുപ്പമുള്ള കേന്ദങ്ങളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്.
keywords: banglore-2015-corporation-election-result

Post a Comment
0 Comments