Type Here to Get Search Results !

Bottom Ad

കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

evisionnews
കാസര്‍കോട്:(www.evisionnews.in) കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് യൂത്ത് വിംഗ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി കാസര്‍കോട് പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് വിപുലമായി സംഘടിപ്പിച്ചു. പരിപാടി കേരള സ്റ്റേറ്റ് മൈനോരിറ്റി ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് സി.എച്ച് മൊയ്തീന്‍ ചാപ്പാടി അധ്യക്ഷത വഹിച്ചു. ജാസിര്‍ ചെങ്കള സ്വാഗതം പറഞ്ഞു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ പി.കെ ബാബു, സുബൈര്‍, ശംസുദ്ദീന്‍, സുരേഷ്ബാബു, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരായ കുഞ്ഞിരാമന്‍, രവികുമാര്‍, മജേക്കര്‍, വിവിധ സംഘടനകളുടെ നേതാക്കളായ ഷാഫി ഹാജി, ലോഫ് മുഹമ്മദ്, എം.എ നാസര്‍, ബോസ് ഷെരീഫ്, ചെമ്മനാട് മുഹമ്മദ്, നൗഷാദ് എം.എം, റിക്രിയേഷന്‍ ക്ലബ്ബ് പ്രസിഡണ്ട് സജീവന്‍, എം.ടി. നാസര്‍, പി.വി മനോജ്, റസാഖ് ബെദിര, ഹക്കീം മാര, രാജീവന്‍ പനത്തടി, കബീര്‍ ബേവിഞ്ച, സുനൈഫ്.എം.എ.എച്ച്, ആസിഫ് എതിര്‍ത്തോട് എന്നിവര്‍ സംബന്ധിച്ചു. നിസാര്‍ കല്ലട്ര നന്ദി പറഞ്ഞു.
keywords:onam-celebrations-contractors

Post a Comment

0 Comments

Top Post Ad

Below Post Ad