മംഗളൂരു: (www.evisionnews.in) അത്താവറില്‍ സദാചാര പോലീസിന്റെ അക്രമണത്തിനിരയായ കുളൂര്‍ സ്വദേശി ഷക്കീറിനെ മംഗളൂരു സൗത്ത് എം. എല്‍. എ ജെ. ആര്‍. ലോബോ ചൊവ്വാഴ്ച ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചു.
യുവാവിനെ സന്ദര്‍ശിച്ച ശേഷം കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടുവെന്ന് എം. എല്‍. എ അറിയിച്ചു.
അത്താവര്‍ സംഭവത്തോടെ ചരിത്ര നഗരമായ മംഗളൂരുവിന് ലോകത്തിന് മുമ്പില്‍ തലഉയര്‍ത്തി നില്‍ക്കാനാകാത്ത സ്ഥിതി സംജാതമാക്കി എന്നും എം. എല്‍. എ പറഞ്ഞു. മംഗളൂരുവിന്റെ സാംസ്‌കാരിക-ബൗദ്ധിക-രാഷ്ട്രീയ പാരമ്പര്യങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് അത്താവര്‍ സംഭവമെന്ന് എം. എല്‍. എ വിശദീകരിച്ചു.
keywords: attavar-manglore-mla-visit-fellow

Post a Comment
0 Comments