കാസര്‍കോട്(www.evisionnews.in)കേരള ജൈവവൈവിധ്യബോര്‍ഡും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന കുട്ടികളുടെ എട്ടാമത് ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് നവംബര്‍ 27ന് കാസര്‍കോട് നടത്തും. പെയിന്റിംഗ്, പോസ്റ്റര്‍ രചന, കാര്‍ട്ടൂണ്‍, കഥാരചന, കവിതാരചന തുടങ്ങിയ മത്സരങ്ങളും അനുബന്ധ പരിപാടികളായി സംഘടിപ്പിക്കും. അന്താരാഷ്ട്ര മണ്ണുവര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇത്തവണ പ്രൊജക്ടിനായി തെരഞ്ഞെടുത്തിട്ടുളളത്. മണ്ണിലെ ജീവന്‍ (യുപി) മണ്ണു സംരക്ഷിക്കാം ( ഹൈസ്‌കൂള്‍), എന്റെ നാട്ടിലെ മണ്ണ് (എച്ച്എസ്എസ്) എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രൊജക്ട് ചെയ്യേണ്ടത.് നേരിട്ടുളള നിരീക്ഷണവും റഫര്‍ ചെയ്ത വിവരങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ പ്രൊജക്ട് റിപ്പോര്‍ട്ട് നവംബര്‍ അഞ്ചിനകം വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ജില്ലയില്‍ നിന്നും മികച്ച വിജയം നേടുന്നവര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പരിപാടിയുടെ വിജയത്തിനായി ജില്ലാതല സംഘാടകസമിതി രൂപീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി. രാഘവന്‍ ചെയര്‍മാനും ബയോഡൈവേര്‍സിറ്റി ജില്ലാ കോര്‍ഡിനേറ്റര്‍ പി.കൃഷ്ണന്‍ കണ്‍വീനറും ഡോ.ഇ. ഉണ്ണികൃഷ്ണന്‍, ആനന്ദ് പേക്കടം, കെ. കുഞ്ഞിക്കണ്ണന്‍, ചന്ദ്രശേഖരന്‍, കെ.പി രമ്യ എന്നിവര്‍ അംഗങ്ങളുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9495512358, 9400825870.
keywords:kerala-posturedesign-cartoon-story-competition

Post a Comment
0 Comments