Type Here to Get Search Results !

Bottom Ad

തൊഴിലാളിയുടെ ദാരുണ മരണം: ഡ്രൈവര്‍ക്കെതിരെ കേസെടുത്തു


കാഞ്ഞങ്ങാട് (www.evisionnews.in): മണല്‍ കടത്ത് സംഘത്തിന്റെ ലോറി കയറിയിറങ്ങി തൊഴിലാളി ദാരുണമായി മരിച്ച സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ചാളക്കടവിലെ ഹനീഫയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. 

അതേസമയം മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകളെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

പടന്നക്കാട്ടെ രാജന്റെ മകന്‍ മണിയന്‍ (20) നാണ് മണല്‍ കടത്ത് സംഘത്തിന്റെ ലോറി ദേഹത്ത് കയറി മരിച്ചത്. നീലേശ്വരം സിയാറത്തിങ്കരയില്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. പറമ്പില്‍ കൂട്ടിയിട്ട മണല്‍ ലോറിയില്‍ കയറ്റിയ ശേഷം മണിയന്‍ പറമ്പില്‍ കിടന്നതായിരുന്നു. രണ്ടാമത്തെ ട്രിപ്പിനായി ലോറി വരുമ്പോഴേക്കും മണി ഉറങ്ങിപ്പോയിരുന്നു. ഇതിനിടെ മണല്‍ നിറയ്ക്കാന്‍ വേണ്ടി കുതിച്ചെത്തിയ ലോറി തിരിച്ച് പിന്നോട്ടെടുക്കുന്നതിനിടയില്‍ ലോറിയുടെ ചക്രം മണിയുടെ വയറിലൂടെ കയറിയിറങ്ങുകയായിരുന്നു. നിലവിളി കേട്ട ഡ്രൈവര്‍ ലോറിയില്‍ നിന്നും ഇറങ്ങി നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ മണിയനെ കണ്ടത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

സംഭവം നടക്കുന്ന സമയത്ത് മണിയനോടൊപ്പം ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളായ മറ്റു യുവാക്കളുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമെ മരണവുമായി ബന്ധപ്പെട്ട കേസ് നടപടികളുമായി മുന്നോട്ട് പോകാനാകൂ എന്നാണ് പോലീസ് പറയുന്നത്.


Keywords: Kasaragod-news-lorry-thozhilali

Post a Comment

0 Comments

Top Post Ad

Below Post Ad