കാഞ്ഞങ്ങാട് (www.evisionnews.in): കോടോം ബെളളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കാലിച്ചാനടുക്കം കായക്കുന്നിലെ പുഷ്പന്‍, ശ്രീനാഥ് എന്നിവര്‍ക്കെതിരെയാണ് കേസ്.
സി.പി.എം പ്രവര്‍ത്തകന്‍ ചാമണ്ഡിക്കുന്ന് കായക്കുന്ന് സ്വദേശി സി. നാരായണനാ (42)ണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടര മണിക്ക് കുത്തേറ്റുമരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരന്‍ സി. അരവിന്ദനും കുത്തേറ്റിരുന്നു. വെട്ടും കുത്തുമേറ്റ് സാരമായി പരുക്കേറ്റ നാരായണന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അരവിന്ദന്‍ മംഗാലപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലയില്‍ പ്രതിഷേധിച്ച് ഇന്ന് കാസര്‍കോട് ജില്ലയില്‍ സി.പി.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Keywors: Kasaragod-kand-news-kola-case

Post a Comment
0 Comments