മഞ്ചേശ്വരം (www.evisionnews.in): ഉപ്പള ബേക്കൂറില്‍ ബി.ജെ.പി -സി.പി.എം സംഘട്ടനം. തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കടയിലേക്ക് പോകുന്നതിനിടെ ബി.ജെ.പി പ്രവര്‍ത്തകരായ മഹേഷ് (28), ജന്നന്‍(32) എന്നിവര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് കുമ്പള സഹകരാണാശുപത്രിയില്‍ കഴിയുന്ന അശോകന്‍ (24) പറഞ്ഞു.
അതേസമയം അശോകന്റെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ മഹേഷും ജന്നനും കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.
Keywords; Kasaragod-uppala-news-bekkoor-bjp-cpm-police

Post a Comment
0 Comments