Type Here to Get Search Results !

Bottom Ad

വീണ്ടും സദാചാര പോലീസ്: യുവതിക്കൊപ്പം പിടിയിലായ യുവാവിനെ നഗ്നനാക്കി കെട്ടിയിട്ടു


മംഗളൂരു (www.evisionnews.in); നഗരത്തെ നടുക്കി വീണ്ടും സദാചാര ഗുണ്ടകള്‍ പട്ടാപ്പകല്‍ അഴിഞ്ഞാടി. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെ അത്താവറിലാണ് സംഭവം.

ഷോപ്പിംഗ് മാളിലെ സഹപ്രവര്‍ത്തകയും അന്യമതസ്ഥയുമായ യുവതിക്കൊപ്പം കാറില്‍ സഞ്ചരിക്കുമ്പോള്‍ സദാചാര പോലീസിങിന് നേതൃത്വം നല്‍കുന്ന ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ കാര്‍ തടഞ്ഞ് അക്രമിക്കുകയായിരുന്നു. ഇരുവരെയും റോഡിലിറക്കിയ ശേഷം യുവാവിന്റെ വസ്ത്രം വലിച്ചു കീറി സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ കൈപിന്നിലാക്കി ചേര്‍ത്ത് കെട്ടിയിട്ടു. മുപ്പതുകാരനും കുളൂര്‍ സ്വദേശിയുമായ ഷക്കീര്‍ ആണ് കൊടുംപീഡനത്തിനിരയായത്. ഷക്കീറിനൊപ്പമുണ്ടായിരുന്ന യുവതിയെയും ഗുണ്ടകള്‍ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും അപമാനിച്ചു. വസ്ത്രാക്ഷേപത്തിനിരയായ യുവാവിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

അതേ സമയം യുവതി കാറിനകത്തുണ്ടായിരുന്നില്ലെന്നും പുറത്തുനിന്ന് യുവാവിനോട് സംസാരിക്കുക മാത്രമായിരുന്നു ചെയ്തത് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യുവാവിന്റെ ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. യുവാവിനെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മംഗളൂരു സൗത്ത് പോലീസ് കണ്ടാലറിയാവുന്ന ചിലര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. നാലു പേര്‍ കസ്റ്റഡിയിലുള്ളതായും സൂചനയുണ്ട്. സമൂഹമനസാക്ഷിയെ ഞെട്ടിച്ച സദാചാര പോലീസിങിനെതിരെ നവ മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധത്തിന്റെ തിരമാലകള്‍ ഉയര്‍ന്നിട്ടുണ്ട്.


Keywords: Karnataka-news-moral-police-attack-victim-man-and-women-news

Post a Comment

0 Comments

Top Post Ad

Below Post Ad