തിരുവനന്തപുരം: (www.evisionnews.in)കോളേജ് ഓഫ് എഞ്ചിനീയറിങില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ഥി ജീപ്പിടിച്ച് മരിച്ച കേസിലെ മുഖ്യപ്രതി ബൈജു പോലീസില്‍ കീഴടങ്ങി. സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാറിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഞായറാഴ്ച രാവിലെ സി.ഇ.ടിയില്‍ ബൈജുവിനെ എത്തിച്ച് തെളിവെടുക്കുമെന്ന് പോലീസ് അറിയിച്ചു.
ശനിയാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷമാണ് ബൈജു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതിനുമുമ്പ് ബൈജുവിന്റെ ബന്ധുക്കളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു.
പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് കൊടൈക്കനാലിലും മധുരയിലും ബൈജു ഒളിവില്‍ കഴിഞ്ഞു. സംഭവത്തിനുശേഷം ബൈക്കിലാണ് ബൈജു തമിഴ്‌നാട്ടിലേക്ക് കടന്നത്.
തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ നടന്ന ഓണാഘോഷത്തിനിടെ കഴിഞ്ഞ ബുധനാഴ്ചയാണ് മലപ്പുറം വഴിക്കടവ് സ്വദേശിനി തസ്‌നിയെ ജീപ്പിടിച്ച് മരിച്ചത്.
keywords: cet-college-student-death-culprit-arrest-police

Post a Comment
0 Comments