മുംബൈ :(www.evisionnews.in) മുംബൈയില്‍ നിന്ന് 700 കിലോ സവാള മോഷണം പോയി. സിയോണിലെ മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നാണ് സവാള മോഷണം പോയത്. സവാള വില കുതിച്ചുയര്‍ന്നതിനു പിന്നാലെയാണ് മോഷണം. ശനിയാഴ്ച ഉടമ കടയിലെത്തി നോക്കിയപ്പോഴാണ് പതിനാലു ചാക്ക് സവാള മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.
രാജ്യത്ത് സവാള വില കിലോയ്ക്ക് 80 രൂപയാണ്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഉത്പാദനത്തില്‍ കുരവുണ്ടായതാണ് സവാള വില വര്‍ധിക്കാന്‍ കാരണം. വില നിയന്ത്രിക്കാന്‍ സവാള ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
keywords: onion-price-hike-mumbai-theft

Post a Comment
0 Comments