Type Here to Get Search Results !

Bottom Ad

മൈസുരില്‍പിടിച്ചെടുത്ത സ്വര്‍ണ്ണ ഖുറാന്‍ എഴുതിയത് ഔറംഗസേബ്


മൈസൂരു: (www.evisionnews.in)ദിവസങ്ങള്‍ക്ക് മുമ്പ് മൈസൂരുവില്‍ നിന്ന് കണ്ടെത്തിയ 400 വര്‍ഷം പഴക്കമുള്ള ഖുറാന്‍ 2003 ല്‍ കാശ്മീരിലെ മ്യൂസിയത്തില്‍ നിന്നും മോഷണം പോയതാണെന്ന് സംശയം. ശ്രീനഗറിലെ ശ്രീപ്രതാപ് സിങ് മ്യൂസിയത്തില്‍ നിന്ന് നഷ്ടമായ ഈ അപൂര്‍വ ഖുറാന്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് എഴുതിയതാകാമെന്നാണ് കരുതുന്നതപ്പെടുന്നത്.

അഞ്ചുകോടി രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പത്തംഗ സംഘത്തെ ഖുറാനുമായി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഖുറാന്‍ വാര്‍ത്തയായി മാറിയതോടെ ജമ്മുകശ്മീര്‍ പുരാവസ്തു വകുപ്പ് അധികൃതര്‍ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ടിട്ടുണ്ട്. 604 സ്വര്‍ണത്താളുകളുള്ള ഈ ഖുറാന്‍ അറബി ഭാഷയിലാണ് എഴുതിയത്. 1640ലെ മുഗള്‍ ഭരണകാലത്ത് തന്റെ യൗവനസമയത്ത് ഔറംഗസേബ് എഴുതിയ ഖുറാന്‍ തന്നെയാവാം ഇതെന്ന് ചരിത്രഗവേഷകരും പറയുന്നു. 


keywords: maisore-quran-found-written-by-aurangazeb

Post a Comment

0 Comments

Top Post Ad

Below Post Ad