Type Here to Get Search Results !

Bottom Ad

രാജസ്ഥാന്‍ പെണ്‍കുട്ടിയെ കാസര്‍കോട്ടെ ലോഡ്ജില്‍ പീഡിപ്പിച്ച യുവാവ് പിടിയില്‍

കാസര്‍കോട്:(www.evisionnews.in) രാജസ്ഥാനില്‍ നിന്നും തട്ടിക്കൊണ്ടുവന്ന 15 കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ ടൗണ്‍ പോലീസിന്റെ സഹായത്തോടെ രാജസ്ഥാന്‍ പോലീസ് അറസ്റ്റുചെയ്തു. തെരുവത്തെ ലോഡ്ജില്‍ താമസിപ്പിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച രാജസ്ഥാന്‍ ഉദൈപൂരിലെ സഫ്ഖാനാണ് അറസ്റ്റിലായത്. 21കാരനായ യുവാവിനെയും പെണ്‍കുട്ടിയേയും രാജസ്ഥാനിലേക്ക് കൊണ്ടുപോയി. പ്രതിയെ ഉദൈപൂര്‍ കോടതിയില്‍ ഹാജരാക്കും. 

അഞ്ച് ദിവസം മുമ്പാണ് യുവാവ് പെണ്‍കുട്ടിയെ കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുവന്നത്. തളങ്കര തെരുവത്തെ ഫോര്‍ട്ട് ഇന്‍ ലോഡ്ജില്‍വെച്ച് മൂന്ന് ദിവസം തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ഹോട്ടല്‍ റെയ്ഡ് ചെയ്ത് പ്രതിയെ പിടികൂടിയത്.

കാസര്‍കോട്ട് സഫ്ഖാന്‍ മാര്‍ബിള്‍ ജോലിചെയ്തുവന്നിരുന്നു. യുവാവിന്റെ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നാണ് രാജസ്ഥാന്‍ പോലീസ് കാസര്‍കോട്ട് എത്തിയത്. സഫ്ഖാനെതിരെ ഉദൈപൂരില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിനും പെണ്‍കുട്ടിയുടെ വീട്ടില്‍നിന്നും ആഭരണങ്ങള്‍ കവര്‍ന്നതിനുമാണ് കേസ്്.

keywords: rajasthan-girl-crime-rape-kasaragod-arrested

Post a Comment

0 Comments

Top Post Ad

Below Post Ad