Type Here to Get Search Results !

Bottom Ad

മൂത്രം കുടിച്ചാല്‍ കഷണ്ടിയും ട്യൂമറും മാറുമെന്ന് ചൈന; മൊറാര്‍ജിക്ക് ഇത് പണ്ടേ അറിയും


ബെയ്ജിംഗ്: (www.evisionnews.in)പാമ്പ് തീനികളാണ് ചൈനക്കാര്‍. ഏത് ഇഴജന്തുക്കളും ചൈനക്ക് പഥ്യം. ചികിത്സാരംഗത്ത് അക്യൂപങ്ചര്‍ ചൈനക്ക് മാത്രം സ്വന്തം. ഇപ്പോള്‍ വന്‍മതിലും കടന്ന് പുറത്ത് വരുന്നത് മനം പിരട്ടലുളവാക്കുന്ന മറ്റൊരു ചികിത്സാരീതിയാണ്. 

യൂറിന്‍ തെറാപ്പി എന്നാണ് ചികിത്സയുടെ പേര്. പേര് പോലെ തന്നെ മൂത്രം കൊണ്ട് അസുഖങ്ങള്‍ ഭേദമാക്കുന്ന ചികിത്സ രീതിയാണിത്. അസുഖം ഭേദമാകുമോ ഇല്ലയോ എന്ന അറിയില്ല. എന്നാല്‍ ചൈന യൂറിന്‍ തെറാപ്പി അസോസിയേഷന്‍ അംഗങ്ങള്‍ മൂത്രം കുടിയ്ക്കുന്നുണ്ട്. കഷണ്ടി മുതല്‍ ട്യൂമര്‍ വരെ മാറ്റാനുള്ള ഔഷധ ഗുണ മൂത്രത്തിനുണ്ടെന്നാണ് ഈ അസോസിയേഷനിലെ വക്താക്കള്‍ പറയുന്നത്. 

രോഗശാന്തിയ്ക്ക് വേണ്ടി ഇതിലെ അംഗങ്ങള്‍ മൂത്രം കുടിയ്ക്കും. ഏത് രോഗവും ഇത്തരത്തില്‍ ഭേദമാക്കാമെന്നാണ് സംഘടന വാദിയ്ക്കുന്നത്. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്കൊന്നും തന്നെ സര്‍ക്കാര്‍ യാതൊരുവിധ അംഗീകാരവും നല്‍കിയിട്ടില്ല. 2008 മുതല്‍ സംഘടന സജീവമാണെങ്കിലും സര്‍ക്കാര്‍ ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. വെറും നാനൂറ് അംഗങ്ങളുമായി തുടങ്ങിയ സംഘടനയില്‍ ഇപ്പോള്‍ ആയിരത്തിലേറെ അംഗങ്ങളുണ്ട്. സംഘത്തിന്റെ തലവന്‍ ബാവോ യാഫു (80) സ്ഥിരമായി മൂത്രം കുടിയ്ക്കാറുണ്ടത്രേ. 

പുഴുക്കടിയും മുടികൊഴിച്ചലുമൊക്കെ ഈ ചികിത്സിയലൂടെയാണ് മാറിയതെന്ന് ഇയാള്‍ പറയുന്നു. അതേ സമയം മൂത്രം കുടിച്ച് രോഗം മാറ്റാമെന്ന് പറയുന്നത് സത്യമല്ലെന്നും തട്ടിപ്പാണെന്നും ഒട്ടേറെപ്പേര്‍ ആരോപിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി മൂത്ര ചികിത്സയുടെ പതാകാവാഹകനായിരുന്നു. മൊറാര്‍ജിക്ക് ശേഷമാണ് ചൈനക്കാര്‍ക്ക് ഈ ഗുട്ടന്‍സ് പിടികിട്ടിയത്. 

keywords: urine-therapy-beijing-china-baldness-snike-eaters

Post a Comment

0 Comments

Top Post Ad

Below Post Ad