സംസ്ഥാന ചലച്ചിത്ര അവാർഡിന്‍റെ തിളക്കത്തിനു പിന്നാലെ അഭിനയ രംഗത്ത് സജീവമാകാൻ നസ്രിയ ഫഹദ് തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ജീവിത നായകനായ ഫഹദിന്‍റെ നായികയായാണ് സിനിമയിലും തിരിച്ചു വരവ് നടത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദാണ്. വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയയ്ക്ക് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ സിനിമകളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മടങ്ങിവരവിന് പ്രചോദനം നല്‍കുന്നതാണ് പുരസ്കാരമെന്നും ഇനിയും അഭിനയത്തില്‍ തുടരുമെന്നും അവാര്‍ഡ് ലഭിച്ച ശേഷം നസ്രിയ വ്യക്തമാക്കുകയും ചെയ്തിരുന്നു.
keywords :nasriya-fahad-returns-film
Post a Comment
0 Comments