Type Here to Get Search Results !

Bottom Ad

റാമോസ് റയലിലേക്ക്; സീസണിലെ ശമ്പളം 10 മില്യണ്‍ യൂറോ

evisionnews

അഭ്യൂഹങ്ങള്‍ക്ക് വിരമമായി സ്‍പാനിഷ് താരം സെര്‍ജിയോ റാമോസ് റയല്‍ മാഡ്രിഡുമായി പുതിയ കരാറിലൊപ്പിടം. പുതിയ കരാര്‍ പ്രകാരം റാമോസ് 2020 വരെ റയല്‍ മാഡ്രിഡിന്റെ ഭാഗമായിരിക്കും. ഇന്ന് ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ റയല്‍ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് പങ്കെടുക്കുന്ന ചടങ്ങില്‍ റാമോസ് പുതിയ കരാറിലൊപ്പിടും. ഇന്ന് ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ റയല്‍ പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ് പങ്കെടുക്കുന്ന ചടങ്ങില്‍ റാമോസ് പുതിയ കരാറിലൊപ്പിടും.(www.evisionnews.in)

റാമോസ് റയല്‍ മാഡ്രിഡുമായി പുതിയ കരാറിലൊപ്പിടുന്നതോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് സ്‍പാനിഷ് താരം കൂടുമാറിയേക്കുമെന്ന വാര്‍ത്തകള്‍ക്ക് അവസാനമായി.(www.evisionnews.in) സീസണില്‍ 10 മില്യണ്‍ യൂറോയായിരിക്കും 29 കാരനായ റാമോസിന് ലഭിക്കുക.

ഈ സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുന്നതിന് മുമ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് പുതിയ പ്രതിരോധനിര താരത്തെ ടീമിലെത്തിക്കേണ്ടി വരും. ക്രൊയേഷ്യയുടെ മധ്യനിര താരം മറ്റിയോ കൊവാസികിനെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍ കീപ്പര്‍ ഡേവിഡ് ഗിയയെ ടീമിലെത്തിക്കാനും റയല്‍ മാഡ്രിഡ് ശ്രമിക്കുന്നുണ്ട്.

keywords :Sports-news-real-madrid-football-ramos-spanish-player

Post a Comment

0 Comments

Top Post Ad

Below Post Ad