Type Here to Get Search Results !

Bottom Ad

കൈവിരല്‍ വെട്ടുകേസിലെ മുഖ്യപ്രതിയും സഹായിയും മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു (www.evisionnews.in): സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് ബല്‍ത്തങ്ങാടി സ്വദേശിയുടെ കൈവിരലുകള്‍ വെട്ടിമാറ്റിയ കേസിലെ മുഖ്യപ്രതിയും സഹായിയും മംഗളൂരുവില്‍ അറസ്റ്റിലായി. കേസിലെ മുഖ്യപ്രതി ഗോപാലകൃഷ്ണ ഗൗഡ, സഹായി വസന്ത ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. 

ഗോപാലകൃഷ്ണ ഗൗഡ പുട്ടപര്‍ത്തിയിലെ അതിഥി മന്ദിരത്തില്‍ നിന്നും സഹായിയും സഹോദരിയുടെ കാര്‍ ഡ്രൈവറുമായ വസന്ത ഗൗഡ ഹാസനില്‍ നിന്ന് ബംഗളൂരുവിലേക്കുള്ള യാത്രിയിലുമാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്. കേസില്‍ ഗോപാലകൃഷ്ണ ഗൗഡയുടെ ഭാര്യ പുഷ്പലത നേരത്തേ അറസ്റ്റിലായിരുന്നു. കൂട്ടുപ്രതിയായ സഹോദരി ദമയന്തി ഒളിവിലാണ്.

വനം വകുപ്പിന്റെ അനുമതിയോടെ സുന്ദര്‍ മലേക്കുടിയയും കുടുംബവും ബല്‍ത്തങ്ങടിയിലെ നരിയയില്‍ കൃഷിചെയ്യുന്ന മൂേന്നക്കര്‍ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ജൂലായ് 26ന് കൃഷിസ്ഥലത്ത് അതിക്രമിച്ച് കയറിയ ഗോലകൃഷ്ണ ഗൗഡയും സഹായികളും സുന്ദര്‍ മലേക്കുടിയയുടെ കുടുംബാംഗങ്ങളുടെ കണ്ണില്‍ മുളകുപൊടി വിതറി ആക്രമിച്ചുവെന്നാണ് കേസ്. മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് സുന്ദറിന്റെ കൈവിരലുകള്‍ അറുത്തുമാറ്റുകയായിരുന്നു. 

കഴിഞ്ഞദിവസം ദക്ഷിണ കന്നട ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിച്ച പ്രതികളെ എസ്.പി. ഡോ. ശരണപ്പയുടെ പത്രസമ്മേളനത്തിനുശേഷം കോടതിയില്‍ ഹാജരാക്കി.


Keywords: Karnataka-news-manglore-arrest-police-

Post a Comment

0 Comments

Top Post Ad

Below Post Ad