കാസര്‍കോട്: (www.evisionnews.in) ഓണം ആഘോഷിച്ച് തിരിച്ച് പോകുന്ന കാസര്‍കോട്ടുകാര്‍ക്ക് എയര്‍ ഇന്ത്യയുടെ ഓണസമ്മാനം എയര്‍ ടിക്കറ്റിന്റെ രൂപത്തില്‍ ഓണത്തല്ലായി. സാധാരണ ദിവസങ്ങളില്‍ 5000-6000 രൂപയുള്ള മംഗലാപുരം-ദുബൈ റൂട്ടില്‍ സെപ്തംബര്‍ ഒന്നിന് എയര്‍ ഇന്ത്യയുടെ ടിക്കറ്റ് വില 48,556 രൂപ. ബിസിനസ് ക്ലാസിനാകട്ടെ ഇത് 72,000 രൂപവരെയും. സെപ്തംബര്‍ ഒന്നുമുതല്‍ തുടര്‍ന്ന് പത്തുദിവസത്തേക്ക് ഏതാണ്ട് ഇതേ നിലവാരത്തിലാണ് ടിക്കറ്റ് നിരക്ക്!
മംഗലാപുരത്ത്‌നിന്ന് സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ, ജെറ്റ് വിമാന കമ്പനികള്‍ യാത്രക്കാരുടെ കഴുത്തറുത്ത് മത്സരം തുടരുകയാണ്. ഉത്സവദിവസങ്ങളില്‍ ടിക്കറ്റ് നിരക്ക് യാതൊരു ദാക്ഷിണ്യവുമില്ലാതെ പത്തിരട്ടിവരെ വര്‍ധിപ്പിക്കുന്നത് ഈ റൂട്ടില്‍ പതിവായിരിക്കുകയാണ്. മംഗലാപുരം വിമാനത്താവളത്തിലെ പകുതിയിലധികം യാത്രക്കാരും കാസര്‍കോട്-കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. യാത്രക്കാരുടെ പ്രതിരോധം ശക്തമായിട്ടും എയര്‍ ഇന്ത്യയുടെ അനീതി ഈ മട്ടില്‍തന്നെ തുടരുകയാണ്.
അതേസമയം കോഴിക്കോട്-ദുബൈ ടിക്കറ്റിന് 66,000 രൂപയും കൊച്ചി-ദുബൈ എമിറേറ്റ്‌സ് ടിക്കറ്റിന് 80,000 രൂപയുമാണ് സെപ്തംബര്‍ ഒന്നിലെ നിരക്ക്.
keywords: air-india-ticket-offer-in-onam

Post a Comment
0 Comments