പാണത്തൂര്‍ (www.evisionnews.in): ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കെ.എല്‍ 15 എ 217 നമ്പര്‍ കെ.എസ്.ആര്‍.ടി സി ബസ് ഡ്രൈവര്‍ക്കെതിരെ ബോധപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ഏഴാംമൈല്‍ തായലടുക്കം ഹൗസിലെ അബ്ദുല്‍ ഖാദറിന്റെ മകനും കാഞ്ഞങ്ങാട് ഓര്‍ഫനേജ് ഐ.ടി.ഐയിലെ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയുമായ പി. അര്‍ഷാദ് (22) ആണ് ബസിന്റെ മുന്‍വശത്തെ വാതിലില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ഒടയംചാല്‍ ചെന്തളത്ത് വെച്ചാണ് സംഭവം.
പാണത്തൂരില്‍ നിന്നും ഏഴാംമൈലിലേക്ക് വരികയായിരുന്നു അര്‍ഷാദ്. ബസ് ചെന്തളത്തെത്തിയപ്പോള്‍ ഒരു സ്ത്രീയുടെ കൈയ്യിലുണ്ടായിരുന്ന ബാഗില്‍ നിന്നും ഓറഞ്ച് വാതിലിനടുത്തേക്ക് തെറിച്ചുപോയിരുന്നു. ഇത് എടുക്കാനായി കുനിഞ്ഞപ്പോള്‍ പെട്ടെന്ന് ബസിന്റെ വാതില്‍ തുറക്കുകയും അര്‍ഷാദ് പുറത്തേക്ക് തെറിച്ചുവീഴുകയുമായിരുന്നു. പുറത്തേക്ക് വീണ യുവാവിന്റെ യുവാവിന്റെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയും ചെയ്തു. അര്‍ഷാദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
അമ്പലത്തറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Keywords; Kasaragod-news-panathur-news-bus-accident-death-deadly-accident

Post a Comment
0 Comments