തിരുവനന്തപുരം: (www.evisionnews.in) പൊതുവിപണിയില്‍ 700 ലധികം വിലമതിക്കുന്ന പത്തൊമ്പത് സാധനങ്ങളുമായി മലയാളിയുടെ ഓണതയ്യാറെടുപ്പിലേക്ക് സപ്‌ളൈകോയും എത്തുന്നു. ആഗസ്ത് 23 മുതല്‍ 541 രൂപയ്ക്ക് ഭക്ഷ്യസാധനങ്ങളുടെ കിറ്റ് സ്‌പെഷ്യല്‍ കിറ്റ് വിതരണം ചെയ്തു തുടങ്ങും.
ഒരു കിലോ പഞ്ചസാര, ശബരി ഉപ്പ്, ശര്‍ക്കര, അരകിലോ ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, തുവരപ്പരിപ്പ്, അര ലിറ്റര്‍ ശബരി വെളിച്ചെണ്ണ എന്നിവ ഉണ്ട്. ശബരി ഗോള്‍ഡ് ചായപ്പൊടി (250 ഗ്രാം), ശബരി മുളക്‌പൊടി (200 ഗ്രാം), ശബരി വാളന്‍പുളി (250 ഗ്രാം), ശബരി സാമ്പാര്‍ പൊടി, രസപ്പൊടി, മഞ്ഞള്‍പ്പൊടി, കടുക് (100 ഗ്രാം വീതം), ശബരി കായം, ജീരകം (50ഗ്രാം), കിസ്മിസ്, അണ്ടിപ്പരിപ്പ് എലയ്ക്കപായ്ക്കറ്റ് (50 ഗ്രാം), സേമിയ പായസം മിക്‌സ് (200 ഗ്രാം), പപ്പടം (20 എണ്ണം) എന്നിവയും കിറ്റിലുണ്ടാകും.
സപ്‌ളൈകോ മെട്രോടൗണ്‍ ഓണം ഫെയറുകളിലും പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ്, മുഖ്യകേന്ദ്രങ്ങളിലുള്ള സൂപ്പര്‍മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലൂടെ അഞ്ച് ലക്ഷം കിറ്റുകളാണ് വില്ക്കാനുദ്ദേശിക്കുന്നത്. സപ്‌ളൈകോയുടെ മെട്രോടൗണ്‍ ഓണം ഫെയറുകളിലും തിരഞ്ഞെടുക്കപ്പെട്ട സപ്‌ളൈകോ വില്പനശാലകളിലും ഹോര്‍ട്ടികോര്‍പ്പുമായി ചേര്‍ന്ന് പച്ചക്കറിക്കിറ്റും ലഭ്യമാക്കാന്‍ ഉദ്ദേശമുണ്ട്.
keywords: onam-supplay-co-kit-super-market

Post a Comment
0 Comments