Type Here to Get Search Results !

Bottom Ad

സമ്പദ്യം മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്ത് സൗദി രാജകുമാരന്‍ 

റിയാദ്:(www.evisionnews.in) സൗദിയിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ തന്‍റെ സമ്പദ്യം മുഴുവന്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചതായി പ്രഖ്യാപിച്ചു. ഏതാണ്ട് 3200 കോടി ഡോളറാണ് ഇതോടെ സൗദി രാജകുമാരന്‍ ചിലവാക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച് സൗദി രാജകുമാരന്‍ പ്രതിജ്ഞ എടുത്തതായാണ് റിപ്പോര്‍ട്ട്. സാമൂഹിക വികസനം, സ്ത്രീകളുടെ ക്ഷേമം, യുവജനക്ഷേമം വിവിധ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളിലാണ് ഈ വലിയ തുക ചിലവഴിക്കുക.

സമീപവര്‍ഷങ്ങളില്‍ വ്യക്തമായ പദ്ധതിയിലൂടെയായിരിക്കും ഈ തുക നീക്കിവയ്ക്കുക എന്നാണ് സൗദി രാജകുമാരന്‍ പറയുന്നത്. ഇദ്ദേഹം തന്നെ ചെയര്‍മാനായ ഒരു ബോര്‍ഡ് ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കും. മരിച്ച സൗദി രാജവ് അബ്ദുള്ളയുടെ മരുമകനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍.

സൗദിയിലെ ഏറ്റവും വലിയ നിക്ഷേപ കമ്പനിയായ കിംങ്ഡം ഹോള്‍ഡിങ്ങ്സിന്‍റെ ചുമതലക്കാരനാണ് അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍. എന്നാല്‍ രാജകുടുംബത്തിന് പങ്കാളിത്തമുള്ള ഈ കമ്പനിയുമായി പുതിയ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബന്ധമില്ലെന്ന് രാജകുമാരന്‍ പറയുന്നു.



keywords: valeed-bin-thalaal-sponcer-full-property
Tags

Post a Comment

0 Comments

Top Post Ad

Below Post Ad