ന്യൂഡല്‍ഹി (www.evisionnews.in)ഇനിമുതല്‍ സംസ്ഥാനം വിട്ടുപോകുമ്പോള്‍ പുതിയ മൊബൈല്‍ നമ്പര്‍ എടുക്കേണ്ട. ഏതു സംസ്ഥാനത്തും ഏതു സേവനദാതാവിലും നാളെ മുതല്‍ ഒരേ നമ്പരില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാകും. മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നാളെ മുതല്‍ രാജ്യവ്യാപകമാക്കുന്നു.
രാജ്യവ്യാപക മൊബൈല്‍ പോര്‍ടബിലിറ്റി നേരത്തേ മേയ് മൂന്നിനാണ് നടപ്പാക്കാന്‍ സമയം നിശ്ചയിച്ചിരുന്നതെങ്കിലും മൊബൈല്‍ സേവനദാതാക്കള്‍ സാങ്കേതിക സംവിധാനം ഒരുക്കാന്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടി നല്‍കിയത്. . മൊബൈല്‍ പോര്‍ട്ടബിലിറ്റി സംഎവിധാനങ്ങള്‍ പൂര്‍ത്തിയായി എന്നു കമ്പനികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാളെ മുതല്‍ സംവിധാനം നടപ്പാക്കാന്‍ ടെലികോം മന്ത്രാലയം തീരുമാനിച്ചത്.
ഇതു സംബന്ധിച്ച് തങ്ങളുടെ എല്ലാ സംവിധാനങ്ങളും പൂര്‍ത്തിയായെന്ന് ഭാരതി എയര്‍ടെല്‍ വ്യക്തമാക്കി. മൊബൈല്‍ നമ്പര്‍ പോര്‍ടബിലിറ്റിക്കു പുറമേ ബാലന്‍സ് എക്‌സ്‌ചേഞ്ച്, ഫ്രീ റോമിംഗ്, കാരി ഫോര്‍വേഡ് സംവിധാനങ്ങളും നടപ്പാക്കുമെന്ന് എയര്‍ ടെല്‍ അറിയിച്ചിട്ടുണ്ട്.
keywords : national-state-new-mobile-portabilityt-country
Post a Comment
0 Comments