Type Here to Get Search Results !

Bottom Ad

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയ്ക്ക് വീടൊരുക്കി ഡിവൈഎഫ്‌ഐ

evisionnews


കാസർകോട്: (www.evisionnews.in) എന്റോസള്‍ഫാന്‍ ദുരിത ബാധിത ബെള്ളൂരിലെ ജിഷാമാത്യുവിന് ഡിവൈഎഫ്‌ഐ സഹായത്താല്‍ വീടൊരുങ്ങുന്നു. ബെള്ളൂരിലെ ബെളിഞ്ചയില്‍ 7 സെന്റ് സ്ഥലത്ത് വീടിന്റെ പണി പൂര്‍ത്തിയായി വരുന്നു.

2014 ല്‍ കാസർകോട് നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ വെച്ച് വീടു നല്‍കും എന്ന് മുഖ്യമന്ത്രി ജിഷാമാത്യുവിന് ഉറപ്പുനല്‍കിയിരുന്നു. ഇത് സര്‍ക്കാരിന്റെ പരസ്യ പ്രചരണത്തിനും ഉപയോഗിച്ചു.മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ പിന്നീട് മുഖ്യമന്ത്രി വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും വാക്ക് പാലിക്കാതിരിക്കുകയും ചെയ്തു. എന്റോസള്‍ഫാന്‍ ദുരന്തം വേട്ടയാടിയതിന്റെ ഭാഗമായി ചികിത്സക്കായി കിടപ്പാടം ഉള്‍പ്പടെ ഉള്ളത് മുഴുവന്‍ വിറ്റുപെറുക്കി ചികിത്സ തേടിയ കുടുംബം തലചായ്ക്കാന്‍ ഒരു ഇടമില്ലാതെ കഷ്ടപ്പെടുമ്പോഴാണ് കൈത്താങ്ങായി ഡിവൈഎഫ്‌ഐ മുന്നോട്ട് വത്.

വീട് നിര്‍മാണത്തിന് ഡിവൈഎഫ്‌ഐ യുടെ എന്റോസള്‍ഫാന്‍ ദുരിതാശ്വാസ നിധിയില്‍ നിും 3 ലക്ഷം രൂപ നല്‍കി. അവസാന ഘഡുവായ 1 ലക്ഷം രൂപ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ജിഷാമാത്യുവിന്റെ വീട്ടിലെത്തി ഏല്‍പ്പിച്ചു. സിപിഐ(എം) കാറഡുക്ക ഏരിയാ സെക്രട്ടറി സിജി മാത്യു, ഡിവൈഎഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ജയന്‍ കാടകം, അറാഫത്ത്,ബാബു ആനെക്ക എന്നിവര്‍ സംബന്ധിച്ചു

keywords : kasaragod-endosulphan-house-dyfi



Post a Comment

0 Comments

Top Post Ad

Below Post Ad