തുരുത്തി:(www.evisionnews.in) സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ പൊതുപരീക്ഷയില്‍ ഏഴാം തരത്തില്‍ തുരുത്തി മുഹമ്മദിയ്യ മദ്രസയിലെ ആയിശത്ത് ജുവൈരിയ്യ നാനൂറില്‍ 393 മാര്‍ക്ക് നേടി ജില്ലയില്‍ ഒന്നാമതും ദേശീയതലത്തില്‍ നാലാമതുമെത്തി. 391 മാര്‍ക്ക് നേടി ആയിശത്ത് ഹനൂന ജില്ലയില്‍ മൂന്നാം സ്ഥാനവും +2 പരീക്ഷയില്‍ മുഹമ്മദ് ഹാദീ റഷാദ് അണങ്കൂര്‍ റൈഞ്ചില്‍ ഒന്നാം സ്ഥാനവും
കരസ്ത്ഥമാക്കി. 5, 7, 10, +2 ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നൂറ് ശതമാനം നിലനിര്‍ത്തി. റാങ്ക് ജേതാക്കളെയും വിജയിച്ച വിദ്യാര്‍ത്ഥികളെയും പ്രാപ്തരാക്കിയ അധ്യാപകരേയും സ്റ്റാഫ് കൗണ്‍സില്‍ അഭിനന്ദിച്ചു. സി.എസ്. മുഹമ്മദ് മുസ്ല്യാര്‍, മുഹമ്മദ് ഉസാം മൗലവി, അബ്ദുല്‍ മജീദ് മൗലവി, വി.കെ. ജുനൈദ് മൗലവി, ഹംസ മൗലവി, ബാത്തിഷ മിസ്ബാഹി പ്രസംഗിച്ചു.
keywords: thuruthi-rank-samastha-public-exam

Post a Comment
0 Comments