Type Here to Get Search Results !

Bottom Ad

യുവതിയുടെ വെട്ടേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരം

രാജുപരം:(www.evisionnews.in)അയല്‍വാസിയാ യ യുവതി യുടെ വെട്ടേറ്റ വീട്ടമ്മയെ ഗുരുതര നിലയില്‍ മംഗലാപുരം വെ ന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി.

പനത്തടി നെല്ലിത്തോടെ വി.ജനാര്‍ദ്ദനന്റെ ഭാര്യ കാ ര്‍ത്ത്യായനിക്കാണ് (45) ഒരാഴ്ച മുമ്പ് അയല്‍വാസി ഓമ നയുടെ (36) വെട്ടേറ്റത്. കാര്‍ത്ത്യായനിയെ ഒമാന വീട്ടില്‍ കയറിയാണ് വെട്ടിയത്. 

കൈക്ക് വെട്ടേറ്റ കാര്‍ത്ത്യായനിക്ക് അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നതുകൊണ്ടാ ണ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിന്നും മംഗലാപു രം വെന്‍ലോക്കിലേക്ക് മാറ്റിയത്. 

കാര്‍ത്ത്യായനിയുടെ ഭര്‍ ത്താവ് ജനാര്‍ദ്ദനനും ഓമനയുടെ മാതാവ് നാരായണിയും തമ്മില്‍ സ്വത്ത് തര്‍ക്കം സം ബന്ധിച്ച് ഹൊസ്ദുര്‍ഗ് മു ന്‍സീഫ് കോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നു. ജനാ ര്‍ദ്ദനന്റെ സ്ഥലം കയ്യേറി നാ രായണി വീട് വെച്ചത് സംബന്ധിച്ച തര്‍ക്കമാണ് കോടതിയിലെത്തിയത്. 

ഈ കേസില്‍ ജനാര്‍ദ്ദനന് അനുകൂലമായി കഴിഞ്ഞ ദി വസം കോടതി വിധി പ്രസ് താവിച്ചു. ഇതാണ് നാരായണിയുടെ മകള്‍ ഓമന കാര്‍ ത്ത്യായനിയെ ആക്രമി ക്കാന്‍ കാരണം. രാജപുരം പോലീ സ് ഓമനക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓമന ഒളിവിലാണ്. നെ ല്ലിത്തോട്ടെ മരപ്പണിക്കാരന്‍ കുമാരന്റെ ഭാര്യയാണ് ഓമന.

keywords : kasarargod-rajapuram-young-girl-house-wife-seroius

Post a Comment

0 Comments

Top Post Ad

Below Post Ad