Type Here to Get Search Results !

Bottom Ad

പത്താംതരം തുല്യത പ്രവേശനം ആരംഭിച്ചു

കാസര്‍കോട് :(www.evisionnews.in)പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി നടത്തുന്ന പത്താംതരം തുല്യത (പത്താം ബാച്ച്) പ്രവേശനം ആരംഭിച്ചു. 17 വയസ്സ് പൂര്‍ത്തിയായിരിക്കണം. ഏഴാം ക്ലാസ്സ് വിജയിച്ചവര്‍ക്കും പ്രവേശനം ലഭിക്കുന്നതാണ്. പി.എസ്.സി അംഗീകൃത ഈ കോഴ്‌സ് വിജയിച്ചാല്‍ തുടര്‍ പഠനത്തിനും, ജോലിക്കും അപേക്ഷിക്കാം. ഞായറാഴ്ചകളിലും ക്ലാസ്സുകള്‍ നടക്കും. ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളിലാണ് ക്ലാസ്സുകള്‍ നടക്കുക. മലയാളം, കന്നട ഭാഷകളില്‍ കോഴ്‌സ് നടക്കും. 1500 രൂപ കോഴ്‌സ് ഫീസും 100 രൂപ ഫോമിന്റെ വിലയുമാണ്. എസ്.ടി. എസ്.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്കു കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. ജില്ലാ പഞ്ചായത്തിലെ ജില്ലാ സാക്ഷരതാമിഷന്‍ ഓഫീസ്, ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാക്ഷരതാമിഷന്‍ വികസന, തുടര്‍ വിദ്യാകേന്ദ്രങ്ങളില്‍ കോഴ്‌സിന്റെ അപേക്ഷ ഫോറം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക്: 04994-255507, 9846391355, 9447889599.

keywords : kasaragod-sslc-exam-started-education-department

Post a Comment

0 Comments

Top Post Ad

Below Post Ad