ചിത്താരി: (www.evisionnews.in)സമ്പൂര്‍ണ്ണ വോട്ടര്‍ റെജിസ്‌ട്രേഷന്‍ ക്യാംപ് സംഘടിപ്പി സൗത്ത് ചിത്താരി ശാഖാ യൂത്ത് ലീഗ് മാത്യകയായി. വോട്ടര്‍പട്ടികയില്‍ പുതുതായി പേരു ചേര്‍ക്കാനും പോളിംഗ് ബൂത്ത് മാറ്റാനും വോട്ടര്‍ പട്ടികയിലുള്ള തെറ്റുതിരുത്താനുമുള്ള സൗകര്യമാണ് യൂത്ത് ലീഗ് സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസ പരിസരത്ത് ഒരുക്കിയത്. പ്രവാസികള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും സൗകര്യം ഒരുക്കിയിരുന്നു.
എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ക്യാംപ് ഉദ്ഘാടനം ചെയ്തു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വണ്‍ ഫോര്‍ അബ്ദു റഹിമാന്‍, ഹാരിസ് സി. എച്ച്, യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് അബ്ദുറഹിമാന്‍ സി.കെ., സി.എം. മൊയ്തീന്‍കുഞ്ഞി, ഹാറൂണ്‍ ചിത്താരി, ജംഷീദ് കുന്നുമ്മല്‍, അന്‍വര്‍ ഹസ്സന്‍ എം.കെ, അഷറഫ് എ.കെ, സലിം ചാപ്പയില്‍, ഹാരിസ് കൊവ്വല്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords: chitahri-youth-league-voter-registration

Post a Comment
0 Comments