Type Here to Get Search Results !

Bottom Ad

വികസന കലണ്ടര്‍ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in)സംസ്ഥാനസര്‍ക്കാര്‍ ജില്ലയില്‍ നടപ്പാക്കിയ പ്രധാനവികസനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ കലണ്ടര്‍ പ്രകാശനം ചെയ്തു. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ എ ഡി എം എച്ച് ദിനേശന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ സംബന്ധിച്ചു. നാലുവര്‍ഷത്തിനകം ജില്ലയില്‍ സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാന വികസനപ്രവര്‍ത്തനങ്ങളാണ് ബഹുവര്‍ണ കലണ്ടറില്‍ പരാമര്‍ശിക്കുന്നത്. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പാണ് കലണ്ടര്‍ പുറത്തിറക്കിയത്. സര്‍ക്കാര്‍, തദ്ദേശഭരണസ്ഥാപന കാര്യാലയങ്ങളിലും വായനശാലകളിലും മറ്റും പ്രചരണത്തിന് സഹായകമായ വിധത്തിലാണ് വികസന കലണ്ടര്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

keywords : kasaragod-development-calender-

Post a Comment

0 Comments

Top Post Ad

Below Post Ad