തിരുവനന്തപുരം (www.evisionnews.in): കെ.എസ് ശബരിനാഥന്‍ പതിനാലാം കേരള നിയമസഭയുടെ ഭാഗമായി. അരുവിക്കരയില്‍ നിന്ന് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ശബരിനാഥന്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എന്‍ ശക്തന്‍ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭയിലേക്ക് കടന്നുവരുമ്പോള്‍ കരഘോഷത്തോടെയാണ് ശബരിനാഥനെ ഭരണപക്ഷ ബഞ്ച് സ്വാഗതം ചെയ്തത്.
ഭരണ,പ്രതിപക്ഷ നിരകളിലെത്തി എല്ലാവരുടെയും അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. അമ്മ എം.ടി.സുലേഖ, ജ്യേഷ്ഠന്‍ അനന്തപത്മനാഭന്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞ വീക്ഷിക്കാന്‍ സന്ദര്‍ശകഗാലറിയിലുണ്ടായിരുന്നു. ശബരിനാഥന്‍ കൂടി എത്തിയതോടെ ഭരണപക്ഷത്ത് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉള്‍പ്പടെ 75 പേരായി.
പതിനാലാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയാണ് മുപ്പത്തിയൊന്നുകാരനായ ശബരീനാഥന്‍. ഇതുവരെ ഹൈബി ഈഡനായിരുന്നു. 1983 സെപ്റ്റംബര്‍ അഞ്ചിന് ജനിച്ച ശബരീനാഥന്‍ ഹൈബി ഈഡന്റെ ബേബി സ്ഥാനമാണ് കൈയ്യടക്കുന്നത്. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ 10,128 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ശബരീനാഥന്‍ നിയമസഭയിലെത്തിയത്.
Keywords; Aruvikkara-kerala-news-shabareenadhan-

Post a Comment
0 Comments