കയ്യൂര്‍ (www.evisionnews.in): കയ്യൂര്‍ചീമേനി ഗ്രാമപ്പഞ്ചായത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. നൂഞ്ഞ, മുണ്ട്യത്താള്‍, ചെറൂപ്പ, പെരുന്തോല്‍, ചെമ്പ്രകാനം തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നൂഞ്ഞയിലെ കെ.ടി.രമണിയുടെ മൂന്ന് ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നിരുന്നു. രണ്ട് ആടുകള്‍ കടിയേറ്റ് അവശനിലയിലായി.
കയ്യൂര്‍ചീമേനി ഗ്രാമപ്പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പേടിച്ചാണ് പുറത്തിറങ്ങുന്നത്. തെരുവുനായ്ക്കള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊല്ലാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. നാടിനും നാട്ടുകാര്‍ക്കും ഭീഷണിയായ തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Keywords: kasaragod-news-kayyuur-chemeni-street-dog-news-attacked-the-got

Post a Comment
0 Comments