Type Here to Get Search Results !

Bottom Ad

അപകടഭീഷണി ഉയര്‍ത്തിയിരുന്ന കൂറ്റന്‍ മരം കടപുഴകി; ഒഴിവായത് വന്‍ദുരന്തം

പെര്‍ള (www.evisionnews.in): പെര്‍ള -ബദിയടുക്ക റൂട്ടില്‍ അപകടഭീഷണി ഉയര്‍ത്തിയിരുന്ന കൂറ്റന്‍ ആല്‍മരം കടപുഴകി. പെര്‍ളയ്ക്കടുത്ത് പള്ളത്താണ് കാലപ്പഴക്കം കൊണ്ട് ബദിയടുക്ക -പെര്‍ള റൂട്ടില്‍ അപകടഭീഷണി ഉയര്‍ത്തിയിരുന്ന ആല്‍മരം ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെ നിലംപതിച്ചത്.
ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിലാണ് മരം നിലംപതിച്ചത്. സംഭവത്തിന് തൊട്ട് മുമ്പ് ഒരുലോറി ഇതുവഴി കടന്നുപോയിരുന്നു. മരം മറിയുന്ന സമയത്ത് റോഡില്‍ വാഹനങ്ങളൊന്നുമില്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി.

ജില്ലയില് നിലപതിക്കാറായ നിരവധി മരങ്ങള് ഉളളതായാണ് അറിയുന്നത്. കോതമംഗലത്ത് മരം സ്‌കൂള്‍ ബസില്‍ വീണ് അഞ്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെയും കണ്ണൂരില്‍ ബൈക്കില്‍ മരം പൊട്ടി വീണ് പെണ്‍കുട്ടി മരിച്ച സംഭവത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ പാതയോരങ്ങളിലുമുള്ള മരങ്ങള്‍ മുറിച്ചുനീക്കാന്‍ സര്‍ക്കാര്‍ കര്‍ശനനിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ജില്ലയില്‍ അപകടഭീഷണി ഉയര്‍ത്തുന്ന മരങ്ങളെ മുറിച്ചു നീക്കാന്‍ കലക്ടര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് പെര്‍ളയില്‍ ജില്ലയെ ഞെട്ടിച്ച സംഭവം നടന്നത്.



Keywords; Kasaragod-perla-badiyadukka-news-district-fall-down


Post a Comment

0 Comments

Top Post Ad

Below Post Ad