Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയില്‍ ഖത്തര്‍ കെ.എം.സി.സിയുടെ ഭക്ഷണ വിതരണം തുടങ്ങി


കാസര്‍കോട്:(www.evisionnews.in)റമദാന്‍ റിലീഫിന്റെ ഭാഗമായി ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും നല്‍കുന്ന ഭക്ഷണ വിതരണം തുടങ്ങി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ 10 ദിവസം നീണ്ടു നില്‍ക്കുന്ന ഭക്ഷണ വിതരണ ഉദ്ഘാടനം മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല നിര്‍വഹിച്ചു.

ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുഖ്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. മുന്‍ ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ്, ഖത്തര്‍ കെ.എം.സി.സി. സംസ്ഥാന പ്രസിഡണ്ട് എസ്.എ.എം ബഷീര്‍, കാസര്‍കേട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി എ.എ. ജലീല്‍, മുനിസിപ്പല്‍ മുസ്‌ലിംലീഗ് പ്രസിഡണ്ട് എ.എം കടവത്ത്, ജനറല്‍ സെക്രട്ടറി അഡ്വ. വി.എം മുനീര്‍, കെ.എം.സി.സി. നേതാക്കളായ കെ.എസ് അബദുല്ലക്കുഞ്ഞി ഉദുമ, മഹമൂദ് കുളങ്കര, കെ.എം. സൂപ്പി കല്ലക്കട്ട, മുസ്തഫ ബാങ്കോട്, നാസര്‍ കുണിയ, അന്തായി ബാങ്കോട്, മാമിഞ്ഞി കടവത്ത്, മൊയ്തീന്‍ ആദൂര്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, ഇ. അബൂബക്കര്‍ ഹാജി, ടി.എ. ഖാലിദ്, ഹാശിം കടവത്ത്, ഹമീദ് ബെദിര, കെ.എം. അബ്ദുര്‍ റഹ് മാന്‍, ഉസാമ പള്ളങ്കോട്, മജീദ് തെരുവത്ത്, കെ.എം. ബഷീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ഖാലിദ് പച്ചക്കാട്, സഹീര്‍ ആസിഫ്, മുത്തലിബ് പാറക്കെട്ട്, മുജീബ് കമ്പാര്‍, ഹാരിസ് പട്‌ള, നവാസ് കുഞ്ചാര്‍, ഖാദര്‍ പാലോത്ത് സംബന്ധിച്ചു. ജനറല്‍ ആസ്പത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന 40 രോഗികള്‍ക്കും അവരുടെ പരിചാരകര്‍ക്കും 10 ദിവസം ഭക്ഷണം വിതരണം ചെയ്യും.
Keywords: qatar-kmcc-ramzan-relief

Post a Comment

0 Comments

Top Post Ad

Below Post Ad