കാസര്‍കോട് (www.evisionnews.in): ബസിടിച്ച് ബൈക്ക് യാത്രക്കാരിയായ യുവതി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മഹാഗണേഷ് എന്ന സ്വകാര്യബസിന്റെ ഡ്രൈവര്‍ മഹാലിംഗേശ്വര (47)യുടെ ലൈസന്‍സാണ് റദ്ദാക്കിയതെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് പറഞ്ഞു. സംഭവസമയത്ത് ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെന്നും വാഹനം പരിശോധിച്ചശേഷം ഫിറ്റ്‌നസ് അടക്കമുള്ളവയില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
കാസര്‍കോട് പുതിയ ബസ്റ്റാന്റ് ക്ലോക്ക് ടവറിനടുത്ത് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് അപകടം നടന്നത്. അണങ്കൂരിലെ വീട്ടില്‍നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്നു കുടുംബം. ദേശീയപാതയില്‍ പുതിയ ബസ്സ്റ്റാന്‍ഡ് ക്ലോക്ക്ടവറിന് സമീപമെത്തിയപ്പോള്‍ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ സ്വകാര്യബസ് ബൈക്കിനുപിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അണങ്കൂരിലെ ഹനീഫയുടെ ഭാര്യ റസിയ (26) റോഡിലേക്ക് തെറിച്ചുവീണു. ഉരുണ്ടുമാറുന്നതിനിടെ അതേബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. റസിയ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഭര്‍ത്താവ് ഹനീഫയും മകന്‍ മൂന്നുവയസുകാരന്‍ അമീനും തെറിച്ചു വീണത് റോഡിന് പുറത്തായതിനാല്‍ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാരോപിച്ച് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസിന്റെ ഗ്ലാസുകള്‍ തകര്‍ത്തിരുന്നു. പിന്നീട് കൂടുതല്‍ പോലീസെത്തിയാണ് ജനങ്ങള്‍ പിരിച്ചുവിട്ടത്.
Keywords: Kasaragod-news-bus-accident-news-licence-banned

Post a Comment
0 Comments