കൊച്ചി (www.evisionnews.in): ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നിര ബൗളര്‍മാരില്‍ ഒരാളായിരുന്ന മലയാളിതാരം ശ്രീശാന്തിന്റെ ഭാവി ഇന്നറിയാം. ശ്രീശാന്ത് പ്രതിയായ ഐപിഎല്‍ ഒത്തുകളിക്കേസില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് നാല് മണിക്ക് വിധി പറയും.
ശ്രീശാന്തിന്റെ ക്രിക്കറ്റ് ഭാവി തീരുമാനിക്കുന്ന വിധിയായിരിക്കും ഇത്. വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ പിന്തുണയ്ക്കുമെന്ന് കെസിഎ നേരത്തേ വ്യക്തമാക്കിയിരുന്നു. വിധികേള്‍ക്കാന്‍ ശ്രീശാന്തും കുടുംബവും ഡല്‍ഹിക്ക് തിരിച്ചു. അച്ഛന്‍ ശാന്തകുമാരന്‍ നായരും ഭാര്യ ഭുവനേശ്വരി കുമാരിയും ശ്രീശാന്തിനൊപ്പമുണ്ട്. ദൈവം കൂടെയുണ്ടെന്നും അനുകൂല വിധി വരുമെന്ന് പ്രതീക്ഷിക്കുന്നതായും തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ഡല്‍ഹി പൊലീസ് ചുമത്തിയ മക്കോക്ക ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്‍ക്കുമോ എന്നാണ് കോടതി വിധിപറയുക. മക്കോക്ക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ശ്രീശാന്തിന്റെ വാദം.മക്കോക്ക റദ്ദാക്കിയാല്‍ ശ്രീശാന്തിന് കേസില്‍ നിന്ന് എളുപ്പത്തില്‍ മോചിതനാകാന്‍ കഴിയുമെന്നാണ് അഭിഭാഷകരുടെയും കണക്കുകൂട്ടല്‍.
ഐപിഎല്‍ ആറാം സീസണില്‍ പണത്തിന് ഒത്തുകളിച്ചെന്നാണ് ശ്രീശാന്തിന് എതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം. 2013 മേയ് 9 ന് രാജസ്ഥാന്‍ റോയല്‍സിന്റെ കിങ്‌സ്ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മൊഹാലി മല്‍സരത്തില്‍ രണ്ടാം ഓവറില്‍ 14 റണ്‍സിലേറെ ശ്രീശാന്ത് വിട്ടുകൊടുത്തെന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തല്‍. കേസില്‍ മഹാരാഷ്ര്ട സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ട 42 പ്രതികളില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. അന്വേഷണ ഉദാ്യേഗസ്ഥര്‍ക്കു നല്‍കിയ മൊഴിയും ടെലഫോണ്‍ സംഭാഷങ്ങളും അടിസ്ഥാനമാക്കിയാണ് മക്കോക്ക ചുമത്തിയെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം.
Keywords; National-news-shreeshanth

Post a Comment
0 Comments