തിരുവനന്തപുരം (www.evisonnews.in): പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി ചോര്‍ന്ന സംഭവത്തിന് പിന്നാലെ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് പാപനാസവും ഇന്റര്‍നെറ്റിലെത്തി. ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് പാപനാസത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തിയത്.
മലയാളത്തില്‍ വന്‍ വിജയമായ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് വെള്ളിയാഴ്ചയാണ് റിലീസ് ആയത്. ഒന്നോ രണ്ടോ സൈറ്റുകളില്‍ ഇപ്പോള്‍ പാവനാസം ലഭിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് കിട്ടുന്നത് അതിനിടയില്‍ ചിത്രം ഇന്റര്‍നെറ്റില്‍ ലഭിക്കുന്നത്. ഇത് പാവനാസത്തിന്റെ കലക്ഷനെ ബാധിച്ചേക്കുമെന്നാണ് അണിയറക്കാര്‍ ഭയക്കുന്നത്. വ്യാജന്‍ പുറത്തുപോയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുമെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു.
Keywords:Kerala-news-trivandram-news-invest-papanasam-cinema-relise

Post a Comment
0 Comments