Type Here to Get Search Results !

Bottom Ad

വിമാനത്താവളംവഴി 3.75കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍


കൊച്ചി (www.evisionnews.in): നെടുമ്പാശേരി വിമാനത്താവളം 3.75കോടിയുടെ സ്വര്‍ണം കടത്തിയ കേസില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥനക്കം മൂന്ന് പേര്‍ അറസ്റ്റില്‍. വിമാനത്താവളത്തിലെ മുന്‍ എമിഗ്രേഷന്‍ അസിസ്റ്റന്റ് മൂവാറ്റുപുഴ സ്വദേശി ജെബിന്‍ കെ ബഷീര്‍, സഹോദരന്‍ മിബിന്‍, പിതാവ് ബഷീര്‍ എന്നിവരെയാണ് കസ്റ്റംസ് അറസ്റ്റ്‌ചെയ്തത്. ഒന്നര വര്‍ഷത്തിനിടെയാണ് ഇത്രയേറെ സ്വര്‍ണം ഇയാള്‍ കടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

മെയ്മാസം ദുബായില്‍ നിന്നെത്തിയ സലീം എന്ന യാത്രക്കാരനില്‍നിന് 3.54 കോടിരൂപ വിലമതിക്കുന്ന 13 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസിന്റെ തുടരന്വേഷണത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 32 ആയി. ജെബിന്‍, മിബിന്‍ എന്നിവരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മൂവാറ്റുപുഴ എന്‍. കെ. ഫൈനാന്‍സിയേഴ്‌സ് ഉടമ പി. എ. നൗഷാദാണ് സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍. ഗള്‍ഫില്‍നിന്ന് ചില യാത്രക്കാരെ ഉപയോഗപ്പെടുത്തി കൊണ്ടുവന്നിരുന്ന സ്വര്‍ണം എമിഗ്രേഷന് സമീപത്തെ ബാത്ത്‌റൂമിന്റെ പ്രത്യേക ഭാഗത്ത് ഒളിപ്പിച്ചുവെക്കാന്‍ യാത്രക്കാരോട് നൗഷാദ് നിര്‍ദേശം നല്‍കും. സ്വര്‍ണമത്തെുമ്പോള്‍ ഇത് ശേഖരിച്ച് ജാബിന്‍ പാര്‍ക്കിങ് ഏരിയയിലെ തന്റെ വാഹനത്തില്‍ കൊണ്ടുപോയി വെക്കും. പിന്നീട് സഹോദരനായ ജെബിന്‍ മറ്റൊരു വാഹനത്തില്‍ പാര്‍ക്കിങ് ഏരിയയിലത്തെിയ ശേഷം ഈ വാഹനം ഇവിടെ പാര്‍ക്ക് ചെയ്ത് സ്വര്‍ണം വെച്ചിട്ടുള്ള ജെബിന്റെ വാഹനവുമായി മിബിനും ബഷീറും നൗഷാദ് ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ സ്വര്‍ണം എത്തിക്കും. കിലോഗ്രാമിന് 20,000 രൂപ കമീഷന്‍ വ്യവസ്ഥയില്‍ സ്വര്‍ണക്കടത്തിനു കൂട്ടുനിന്ന ജെബിന്‍ അവസാനം ഈടാക്കിയിരുന്നത് 50,000 രൂപവരെയാണെന്ന് ചോദ്യംചെയ്യലില്‍ മൊഴിനല്‍കി. 

നെടുമ്പാശേരി വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ബേര്‍ഡ് വേള്‍ഡ് വൈഡ് ഫ്രൈറ്റ് സിസ്റ്റംസ് ജീവനക്കാരുടെ സഹായത്തോടെ സ്വര്‍ണം കടത്തിയതായാണ് ആദ്യം കസ്റ്റംസ് കണ്ടെത്തിയത്. പിന്നീട് നൗഷാദിനെയും അറസ്റ്റിലായ മറ്റുള്ളവരെയും കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് ജെബിന്‍ ഉള്‍പ്പെടെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെയും കള്ളക്കടത്തിനുപയോഗിച്ചുവെന്ന് വ്യക്തമായത്. ഇതിനിടെ കള്ളക്കടത്തില്‍ രണ്ട് പ്രമുഖ ജ്വല്ലറികള്‍ക്ക് ബന്ധമുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ജ്വല്ലറി ഉടമകളെ കസ്റ്റംസ് ഉടന്‍ ചോദ്യം ചെയ്‌തേക്കും.


Keywords: Kochi-news-kallakkadath-news-case-emigration-arrest-ground-handling

Post a Comment

0 Comments

Top Post Ad

Below Post Ad