Type Here to Get Search Results !

Bottom Ad

എസ്.എഫ്.ഐ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസ് ജലപീരങ്കി ഉപയോഗിച്ചു


തിരുവനന്തപുരം (www.evisionnews.in): പാഠപുസ്തകങ്ങളുടെ വിതരണം വൈകുന്നതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നിയമസഭാ കവാടത്തിലെത്തുന്നതിനു മുമ്പു തന്നെ പോലീസ് സമരക്കാരെ തടഞ്ഞു വെച്ചു. ഇവര്‍ക്കുനേരെ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. ഇതോടെ ചിതറിയോടിയ വിദ്യാര്‍ത്ഥികള്‍ പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ സംഘടിച്ച് പോലീസിനു നേരെ കല്ലേറ് നടത്തി. കോഴിക്കോടും സമാനമായ രീതിയിലായിരുന്നു പ്രതിഷേധം. ഇവിടെ ലാത്തിച്ചാര്‍ജില്‍ നാല് സമരക്കാര്‍ക്ക് പരിക്കേറ്റു.

സെക്രട്ടറിയേറ്റിന് സമീപത്തേക്കും സംഘര്‍ഷം വ്യാപിച്ചു. കല്ലേറില്‍ വി. ശിവന്‍കുട്ടി എം.എല്‍.എയ്ക്കു കാലിന് പരിക്കേറ്റു.
ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിനു മുന്നില്‍ നിന്നും സമരക്കാര്‍ യൂനിവേഴ്‌സിറ്റി കോളജ് പരിസരത്തേക്ക് നീങ്ങി. പൊലീസും വിദ്യാര്‍ഥികളും തമ്മിലുള്ള സംഘര്‍ഷത്തിന് അയവു വന്നിട്ടില്ല. പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്താന്‍ ശിവന്‍കുട്ടി എം.എല്‍.എ സ്ഥലത്തെത്തിയിട്ടുണ്ട്. ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

ആദ്യപാദ പരീക്ഷ അടുത്തിട്ടും പാഠപുസ്തക അച്ചടി പൂര്‍ത്തിയാകാത്തത് വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥയാണെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ സംസ്ഥാനവ്യാപകമായി സമരപരിപാടികള്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം കോഴിക്കോട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുറബ്ബിനെതിരെ കരിങ്കൊടി വീശുകയും നിലവിളക്ക് കൊളുത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.


Keywords: Kasasaragod-news-sfi-news-niyama-sabha-news-police-used-lathi



Post a Comment

0 Comments

Top Post Ad

Below Post Ad