Type Here to Get Search Results !

Bottom Ad

വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് യാത്ര തിരിക്കും

ന്യൂഡല്‍ഹി (www.evisionnews.in): എട്ടു ദിവസത്തെ വിദേശ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി തിങ്കളാഴ്ച യാത്ര തിരിക്കും. ഉസ്‌ബൈകിസ്താന്‍, കസാഖിസ്താന്‍, തുര്‍ക്കമൈനിസ്താന്‍, കിര്‍ഗിസ്ഥാന്‍, താജികിസ്താന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന മോഡി ഉഭയകക്ഷി, വാണിജ്യ, സാമ്പത്തിക ബന്ധം ശക്തമാക്കുന്ന കരാറുകളില്‍ ഒപ്പുവെക്കും.
സാമ്പത്തിക ബന്ധം മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യം. ഊര്‍ജമേഖലക്കും വ്യാപാരത്തിനും സന്ദര്‍ശനം ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. അയല്‍ രാജ്യങ്ങളുമായി ബന്ധം ശക്തിപ്പെടുത്തലാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ആദ്യ സന്ദര്‍ശനം ഉസ്ബകിസ്ഥാനിലാണ്. ഉസ്‌ബൈകിസ്താന്‍ തലസ്ഥാനമായ താഷ്‌കന്റിലുള്ള മുന്‍ പ്രധാനമന്ത്രി ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ സ്മൃതിമണ്ഡപത്തിലെത്തി മോഡി പുഷ്പാര്‍ച്ചന നടത്തും. അവിടെ നിന്ന് കാസാഖിസ്താലെത്തുന്ന മോഡി ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി റഷ്യയിലേക്ക് പോകും. 
എട്ടിന് റഷ്യയില്‍ എത്തുന്ന പ്രധാനമന്ത്രി 10ന് റഷ്യയില്‍ നടക്കുന്ന ഷാന്‍ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും. ഉച്ചകോടിക്കിടെ മോഡി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്. തുടര്‍ന്ന് തുര്‍ക്‌മെനിസ്താനും 11ന് കിര്‍ഗിസ്താനും 12ന് തജികിസ്താനും സന്ദര്‍ശിക്കും. ഈ മാസം 13നാണ് മോഡി വിദേശസന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്യത്ത് തിരിച്ചെത്തുക. 

Keywords: National-news-narendra-modi-news-visit-news-today-start



Post a Comment

0 Comments

Top Post Ad

Below Post Ad