കാസര്‍കോട് (www.evisionnews.in): ചേരങ്കൈ കടപ്പുറത്ത് അജ്ഞാത യുവാവിന്റെ ജഡം കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. 25 പ്രായം തോന്നിക്കും. കറുത്ത ടി ഷര്‍ട്ടും കറുത്ത പാന്റുമാണ് വേഷം. ഏതാനും ദിവസത്തെ പഴക്കമുണ്ട്. പൊക്കിളിന് താഴെയായി ശസ്ത്രക്രിയ നടത്തിയ അടയാളവുമുണ്ട്. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ജില്ലയില്‍നിന്നും അടുത്തിടെ ഏതെങ്കിലും യുവാവിനെ കാണാതായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod-news-dead=body-news-police-inquest

Post a Comment
0 Comments