Type Here to Get Search Results !

Bottom Ad

കോട്ട കൈമാറ്റം: റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിനെ ചോദ്യം ചെയ്യും

കാസര്‍കോട് (www.evisionnews.in): കാസര്‍കോട് കോട്ട സര്‍ക്കാര്‍ സ്ഥലമാണെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ നിയമവിരുദ്ധ വില്‍പ്പനയ്ക്ക് അഗീകാരം നല്‍കിയ റവന്യൂ കമ്മീഷണര്‍ ടി.ഒ.സൂരജിനെ കേസന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യും. ഇതിന്റെ ഭാഗമായി കോട്ട കൈമാറാനുള്ള കമ്മീഷണറുടെ ഉത്തരവിന്റെ പകര്‍പ്പ് വിജിലന്‍സ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോട്ട ഇടപാട് സംബന്ധിച്ച് രേഖാമൂലം പരാതി ലഭിച്ച സാഹചര്യത്തിലാണ് നടപടി.

കലക്ടറുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കിയവര്‍ പട്ടയം കാണിച്ചതിനാലാണ് താന്‍ അപ്പീല്‍ അനുവദിച്ചതെന്നാണ് സസ്‌പെന്‍ഷനിലുള്ള സൂരജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. അതേസമയം കോട്ടയുടെ സ്ഥലം വില്‍പ്പനാവകാശമില്ലാത്തതാണെന്നും അതുകൊണ്ട് വില്‍പ്പന റദ്ദാക്കിക്കൊണ്ടുള്ള കലക്ടറുടെ ഉത്തരവ് നിലനില്‍ക്കുമെന്നാണ് റവന്യു കമ്മീഷണറുടെ ഓഫീസിലെ കമ്മീഷണര്‍ ഒഴികെയുള്ള മറ്റു ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ കോട്ടയും സ്ഥലവും നിയമവിരുദ്ധമായി കൈക്കലാക്കിയ എസ്.ജെ പ്രസാദ്, കൃഷ്ണന് നായര് , ഗോപിനാഥന് തുടങ്ങിയവരുള്പ്പെടെയുള്ളവര് നല്‍കിയ അപ്പീലുമായി ബന്ധപ്പെട്ട ഫയലിലെ കീഴുദ്യോഗസ്ഥരുടെ മുഴുവന്‍ അഭിപ്രായങ്ങളും നിരസിച്ച് തീര്‍പ്പ് പ്രഖ്യാപിക്കുകയായിരുന്നു കമ്മീഷണര്‍.


Keywords: Kasaragod-news-fort-kasaragod-news-collector-news

Post a Comment

0 Comments

Top Post Ad

Below Post Ad