Type Here to Get Search Results !

Bottom Ad

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൗവാര്‍ സ്വദേശി മരിച്ചു


ബദിയടുക്ക (www.evisionnews.in): തീപൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൗവ്വാര്‍ സ്വദേശി മരിച്ചു. മൗവ്വാര്‍ നിലങ്കളയിലെ ദാമോദര(53)നാണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലെത്തിയ ദാമോദരന്‍ ഭാര്യക്കും മക്കള്‍ക്കും മുന്നില്‍ വെച്ച് ദേഹത്ത് സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ദാമോദരനെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രിയോടെ മരണം. ഭാര്യ: ലക്ഷ്മി. മക്കള്‍: രമ്യ, സൗമ്യ, പുഷ്പലത, കാര്‍ത്തിക്, ഷൈജു.

Keywords: Kasaragod-news-fire-mavvar-died-news-badiyakukka

Post a Comment

0 Comments

Top Post Ad

Below Post Ad