മഞ്ചേശ്വരം: (www.evisionnews.in) ഒരാഴ്ച മുമ്പ് മഞ്ചേശ്വരം ടൗണില്‍ വെച്ച് ബൈക്കിടിച്ച് പരിക്കേറ്റ മഞ്ചേശ്വരം പള്ളിക്ക് സമീപത്തെ അബ്ദുല്‍ മുനീര്‍ (14) മംഗലാപുരം ആശുപത്രിയില്‍ മരിച്ചു. ഉപ്പള എ ജെ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുനീര്‍.
അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് തലയിടിച്ച് റോഡിലേക്ക് വീണ വിദ്യാര്‍ത്ഥിയെ ഗുരുതരാവസ്ഥയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. അപകടം വരുത്തിയ ബൈക്ക് യാത്രക്കാരനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി മഞ്ചേശ്വരം പോലീസ് അറിയിച്ചു മഞ്ചേശ്വരത്തെ മൊയ്തീന് - ജമീല ദമ്പതികളുടെ മകനാണ്.
Keywords :Manjeshwar-Accident-Student
Post a Comment
0 Comments