സാന്റിയാഗോ:(www.evisionnews.in) കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരത്തിനിടെ അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയുടെ കുടുംബത്തിന് നേരെ കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോര്‍ട്ട്. സ്‌റ്റേഡിയത്തില്‍ കളികാണുകയായിരുന്ന മെസ്സിയുടെ കുടുംബത്തിന് നേരെ ചിലി ആരാധകര്‍ അസഭ്യവര്‍ഷം നടത്തുകയും മെസ്സിയുടെ സഹോദനെ ഒരാള്‍ അടിക്കുകയും ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫൈനലിന്റെ പകുതി സമയത്തിന് മുമ്പായിരുന്നു മെസ്സിയുടെ കുടുംബത്തിന് നേരെ ആക്രമണമുണ്ടായത്. ഇതേതുടര്‍ന്ന് മെസ്സിയുടെ കുടുംബത്തെ ടെലിവിഷന്‍ ക്യാബിനിലേക്ക് മാറ്റി. മറ്റൊരു അര്‍ജന്റീന താരം സെര്‍ജിയോ അഗ്വേരോയുടെ കുടുംബത്തിന് നേരെയും സ്‌റ്റേഡിയത്തില്‍ വച്ച് കയ്യേറ്റശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
keywords:messi-family-attacked-chily-fans

Post a Comment
0 Comments